പ്രതികരണം 4

സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കണം -വി.വി. സുധാകരൻ കൊയിലാണ്ടി: മതിയായ രേഖകളില്ലാതെ സ്പോർട്സ് കൗൺസിൽ കൈവശപ്പെടുത്തിയ ഹൈസ്കൂൾ മൈതാനം കായികപ്രേമികളുടെ താൽപര്യത്തിനു വിരുദ്ധമായി കൗൺസിലിന്റെ വരുമാനത്തിനും അഴിമതിക്കുമുള്ള മാർഗമായി ഉപയോഗപ്പെടുത്തുകയാണെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി. സുധാകരൻ പറഞ്ഞു. ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമിക്കുമെന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നുള്ള വാഗ്ദാനം ലംഘിച്ച് നിയമ വിരുദ്ധമായ പ്രവൃത്തികളാണ് നടന്നത്. ഉപാധികളോടെയാണ് നഗരസഭ അനുമതി നൽകിയതെങ്കിലും എല്ലാം കാറ്റിൽ പറത്തുകയാണ് സ്പോർട്സ് കൗൺസിൽ. സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കുകയും നവീകരിച്ച് കളികൾക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിലാക്കുകയും വേണം. നല്ല കളിക്കളത്തിന്റെ അഭാവം പുതിയ തലമുറക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. ------------- പടം Koy 7 വി.വി.സുധാകരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.