കോഴിക്കോട്: സംസ്ഥാന സാക്ഷരത മിഷന്‍ നടത്തുന്ന നാലാംതരം, ഏഴാംതരം തുല്യത പരീക്ഷകള്‍ 14ന് ആരംഭിക്കും. ജില്ലയില്‍നിന്ന് 380 പേരാണ് നാലാംതരം പരീക്ഷയെഴുതുക. ഇവരില്‍ 86 പേര്‍ പുരുഷന്മാരും 294 പേര്‍ സ്ത്രീകളുമാണ്. 70 പേര്‍ പട്ടികജാതിക്കാരും 26 പേര്‍ പട്ടികവർഗക്കാരുമാണ്. ഭിന്നശേഷിക്കാരായ ഒമ്പതു പേരും പരീക്ഷയെഴുതും. ഏഴാംതരം തുല്യത പരീക്ഷയെഴുതാന്‍ 419 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ 156 പേര്‍ പുരുഷന്മാരും 263 പേര്‍ സ്ത്രീകളുമാണ്. 60 പേര്‍ പട്ടികജാതിക്കാരും ഒരാള്‍ പട്ടികവർഗക്കാരനുമാണ്. 26 പേര്‍ ഭിന്നശേഷിക്കാരാണ്. നാലാംതരത്തിന് ഇംഗ്ലീഷ് വിഷയത്തിന് വാചാ പരീക്ഷയും മറ്റു വിഷയങ്ങള്‍ക്ക് എഴുത്തുപരീക്ഷയുമാണ്. 100 മാര്‍ക്കുള്ള വിഷയങ്ങള്‍ക്ക് 30 മാര്‍ക്ക് ലഭിക്കുന്നവര്‍ വിജയിക്കും. ഏഴാം തരത്തിന് ഹിന്ദി വിഷയത്തിന് എഴുത്തുപരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്കിനു പുറമെ നിരന്തര മൂല്യനിര്‍ണയത്തിന് ലഭിക്കുന്ന മാര്‍ക്കും പരിഗണിക്കും. നാലാംതരം തുല്യത വിജയിക്കുന്നവര്‍ക്ക് ഏഴാംതരം തുല്യത കോഴ്സിലേക്കും ഏഴാംതരം തുല്യത കോഴ്സ് വിജയിക്കുന്നവര്‍ക്ക് പത്താം തരം തുല്യത കോഴ്സിലേക്കും പ്രവേശനം നല്‍കുമെന്ന് ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.