നീലഗിരിയിൽ 38 പേർക്ക് കോവിഡ്

ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ ചൊവ്വാഴ്ച 38 പേർക്ക് കോവിഡ് സ്​ഥിരീകരിച്ചു. ഊട്ടിക്കടുത്തുള്ള ജഗദള പഞ്ചായത്തിലെ കാരക്കൊല്ലിയിൽ ആഘോഷത്തിൽ പങ്കെടുത്തവരുടെ സമ്പർക്കം, കേത്തി സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാര​ൻെറ രണ്ടാം സമ്പർക്കം എന്നിവ മൂലമാണ് ചൊവ്വാഴ്​ചയും രോഗബാധ കൂടിയത്​. ജില്ലമാറി യാത്രചെയ്തവരും ഇതര സംസ്​ഥാനത്തുനിന്ന്​ വന്നവരുമാണ് പോസ്​റ്റിവായത്. മറ്റ് ജില്ലകളിൽപ്പെട്ട രണ്ടുപേരുടെ വിവരം ഒഴിവാക്കി ചൊവ്വാഴ്ചത്തെ രോഗികളുടെ എണ്ണം ഉൾപ്പെടുത്തിയാണ് 258 പേർ രോഗികളുടെ പട്ടികയിൽ ഉൾപ്പെട്ടതെന്ന് കലക്ടർ അറിയിച്ചു. 107 പേർ രോഗമുക്തി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.