ചെക്യാട് ആൻറിജൻ പരിശോധനയിൽ 24 പേർ പോസിറ്റിവ്​

നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പ് നടത്തിയ ആൻറിജൻ പരിശോധനക്ക് നിരീക്ഷണത്തിലുള്ള നിരവധി ​പേർ എത്തിയില്ല. 195 പേർക്കാണ് പാറക്കടവിൽ വെച്ച് വ്യാഴാഴ്ച പരിശോധന നടത്തിയത്. ആരോഗ്യ വകുപ്പി​ൻെറ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ മുന്നോറോളം പേരുണ്ട്. പരിശോധനയിൽ പോസിറ്റിവ് ആയവർ 24 പേർ ചെക്യാട് പഞ്ചായത്തിൽ ഉൾപ്പെട്ടവരാണ്. വിവാഹ വീടുമായി സമ്പർക്കത്തിലായവരാണ് പരിശോധനയിൽ പോസിറ്റിവ് ആയവർ. ഇതിൽ 160ൽ പരം പേരാണ് ചെക്യാട് പഞ്ചായത്തിൽ നിന്ന് മാത്രം പരിശോധനക്കെത്തിയത്. ബാക്കിയുള്ളവർ പുറമേരി, നാദാപുരം, തൂണേരി, വേളം സ്വദേശികളും ബി.എസ്.എഫ് ജവാന്മാരുമാണ്. പരിശോധനക്കെത്തിയ ചെക്യാട് സ്വദേശികൾ ആകട്ടെ പഞ്ചായത്തിലെ നാലു പേരുടെ സമ്പർക്ക പട്ടികയിൽ പെട്ടവരാണ്. സമ്പർക്കത്തിലുള്ളവർ പരിശോധനക്ക് എത്താത്തത് ആരോഗ്യവകുപ്പിനെ കുഴക്കുന്നതോടൊപ്പം ഇവരുടെ സമ്പർക്കം വഴി രോഗം പടരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സമ്പർക്ക പട്ടികയിലെ മുഴുവൻ പേരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിശോധന പൂർത്തീകരിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്​ച വീണ്ടും പരിശോധന നടത്തും. അറവ് മാലിന്യം ജനവാസ സ്ഥലത്ത് തള്ളിയതായി പരാതി വളയം: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അറവ് മാലിന്യം തള്ളിയതായി പരാതി. വളയം തീക്കുനി റോഡിലെ പറമ്പിലാണ് പോത്തി​ൻെറ അവശിഷ്​ടങ്ങൾ തള്ളിയത്. ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയതോടെ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടത്. പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.