ഇരുവഴിഞ്ഞി കരയിടിഞ്ഞു; റബർ തോട്ടം പുഴയെടുക്കുന്നു* 20 മീറ്ററോളം നീളത്തിൽ മണ്ണിടിച്ചിൽ

തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയുടെ തീരമിടിഞ്ഞ് കൃഷിയിടം നശിക്കുന്നു. താഴെ തിരുവമ്പാടി കൽപുഴായി തൂക്കുപാലത്തിന് സമീപമാണ് മണ്ണിടിഞ്ഞ് കൃഷിയിടം നശിക്കുന്നത്. റബർ തോട്ടമുൾപ്പെടെയുള്ള കൃഷി സ്ഥലമാണ് പുഴയെടുക്കുന്നത്. 20 മീറ്ററോളം നീളത്തിൽ കര ഇടിഞ്ഞിരിക്കയാണ്. യൂനുസ് പുത്തലത്ത്, ജമീല പുത്തലത്ത്, ഫാത്തിമ തിരുത്തിമ്മൽ തുടങ്ങിയ കർഷകരുടെ കൃഷിയിടമാണ് ഇടിഞ്ഞത്. കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയത്തിലും ഇവിടെ കര ഇടിഞ്ഞിരുന്നു. ഓരോ വർഷവും കരഭൂമി ഇടിയുന്നത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൃഷിയിടം സംരക്ഷിക്കാൻ സംരക്ഷണഭിത്തി നിർമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പുഴയെടുക്കുന്ന കൃഷിയിടം സംരക്ഷിക്കാൻ ത്രിതല പഞ്ചായത്തുകൾ പദ്ധതി ആവിഷ്ക്കരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.