കളികൾക്കും കളിക്കാർക്കും ഉപകരിക്കാത്ത സ്റ്റേഡിയം -എൽ.എസ്. ഋഷിദാസ് കൊയിലാണ്ടി: കളികൾക്കും കളിക്കാർക്കും ഉപകാരപ്പെടുന്ന വിധത്തിൽ നിർമിച്ചതല്ല കൊയിലാണ്ടി സ്റ്റേഡിയമെന്ന് ഫുട്ബാൾ താരമായിരുന്ന എൽ.എസ്. ഋഷിദാസ്. 24 വർഷമായിട്ടും മഴക്കാലത്ത് ഗ്രൗണ്ടിൽ നിറയുന്ന വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കാൻ കൗൺസിലിനു കഴിഞ്ഞിട്ടില്ല . ഒരുഭാഗത്ത് ചുറ്റുമതിൽ പൊളിഞ്ഞിട്ട് കാലം ഏറെയായി. ശരിയാക്കാൻ നടപടിയില്ല. അതേസമയം സ്റ്റേഡിയത്തിനു പുറത്ത് കവാടം പണിയാനുള്ള തത്രപ്പാടിലാണ്. ഇത്രയും കാലം നോക്കുകുത്തിയായി മാറിയ കളിസ്ഥലം കളികൾക്ക് ഉപയുക്തമാക്കാൻ എല്ലാവരും ഉണരേണ്ടതുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലും ഉണ്ടാകണം. ഒരു കാലത്ത് വളരെ വിശാലമായിരുന്നു മൈതാനം. ഇവിടെ കളിച്ചുവളർന്ന് കായികരംഗത്ത് ഉയർന്നുവന്നവർ നിരവധിയാണ്. പുതു തലമുറക്ക് കായിക രംഗത്ത് വളർന്നു വരാൻ പാകത്തിൽ സ്റ്റേഡിയത്തെ സജ്ജമാക്കണമെന്നും ഋഷിദാസ് പറഞ്ഞു. കോഴിക്കോട് യങ് ചലഞ്ചേഴ്സ്, ജില്ല ജൂനിയർ -സീനിയർ ടീം, മുംബൈ ഇന്ത്യൻ ഓയിൽ കോർപറേഷൻ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, മഹാരാഷ്ട്ര സംസ്ഥാന ഫുട്ബാൾ ടീം എന്നിവക്കു വേണ്ടി ബൂട്ടണിഞ്ഞു. ഇപ്പോൾ വെറ്ററൻ താരമാണ് ---------- പടം Koy 5 ഋഷിദാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.