നാദാപുരം ഗ്രാമപഞ്ചായത്തിലെ കോവിഡ് ബാധിതരിൽ 16ഓളം പേർ മലപ്പുറം സ്വദേശികൾ

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗം സ്ഥിരീകരിച്ചത് 36 പേർക്ക്. ഇതിൽ 16ഓളം പേർ മലപ്പുറം സ്വദേശികൾ. വ്യാപാരിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളായ മലപ്പുറം സ്വദേശികൾക്കാണ് കഴിഞ്ഞ രണ്ട​ു ദിവസമായി കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത്. കോവിഡ് രോഗം സ്ഥിരീകരിച്ച രോഗികളെ കുന്ദമംഗലത്തേക്ക് മാറ്റി. പുളിക്കൂൽ തോടിനടുത്തെ പാട്ടത്തിൽ താഴെയാണ് നാദാപുരം സ്വദേശിയുടെ ഗ്രഹപ്രവേശനം. നേരത്തെ തിരൂർ ചങ്കുവെട്ടി സ്വദേശിയായ വ്യാപാരി നാദാപുരത്ത് പുതിയ വീടുവെച്ചതാണ്. ഗൃഹപ്രവേശന ചടങ്ങിലേക്ക് മലപ്പുറത്തുനിന്ന്​ എത്തിയ അടുത്ത ബന്ധുക്കൾക്കാണ് കൂടുതലായി രോഗം റിപ്പോർട്ട് ചെയ്തത്. ഗൃഹപ്രവേശന ചടങ്ങ് പരിമിതിപ്പെടുത്തിയിരുന്നു. എന്നാൽ, വിവിധ സമയങ്ങളിലായി ആളുകൾ എത്തിയതാണ് വിനയായത്. ഗൃഹപ്രവേശന ചടങ്ങ് മാറ്റിയത് അറിയാതെയും കുറേ പേർ എത്തിയതായാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. അടുത്ത ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തവരെയും റാപിഡ് ആൻറിജൻ ബോഡി ടെസ്​റ്റിന് വിധേയമാക്കി. പോസറ്റിവായവരിൽ കൂടുതൽ പേരും ചടങ്ങിൽ സജീവമായി പങ്കെടുത്ത ബന്ധുക്കളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.