Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTനാദാപുരം ഗ്രാമപഞ്ചായത്തിലെ കോവിഡ് ബാധിതരിൽ 16ഓളം പേർ മലപ്പുറം സ്വദേശികൾ
text_fieldsbookmark_border
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗം സ്ഥിരീകരിച്ചത് 36 പേർക്ക്. ഇതിൽ 16ഓളം പേർ മലപ്പുറം സ്വദേശികൾ. വ്യാപാരിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളായ മലപ്പുറം സ്വദേശികൾക്കാണ് കഴിഞ്ഞ രണ്ടു ദിവസമായി കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത്. കോവിഡ് രോഗം സ്ഥിരീകരിച്ച രോഗികളെ കുന്ദമംഗലത്തേക്ക് മാറ്റി. പുളിക്കൂൽ തോടിനടുത്തെ പാട്ടത്തിൽ താഴെയാണ് നാദാപുരം സ്വദേശിയുടെ ഗ്രഹപ്രവേശനം. നേരത്തെ തിരൂർ ചങ്കുവെട്ടി സ്വദേശിയായ വ്യാപാരി നാദാപുരത്ത് പുതിയ വീടുവെച്ചതാണ്. ഗൃഹപ്രവേശന ചടങ്ങിലേക്ക് മലപ്പുറത്തുനിന്ന് എത്തിയ അടുത്ത ബന്ധുക്കൾക്കാണ് കൂടുതലായി രോഗം റിപ്പോർട്ട് ചെയ്തത്. ഗൃഹപ്രവേശന ചടങ്ങ് പരിമിതിപ്പെടുത്തിയിരുന്നു. എന്നാൽ, വിവിധ സമയങ്ങളിലായി ആളുകൾ എത്തിയതാണ് വിനയായത്. ഗൃഹപ്രവേശന ചടങ്ങ് മാറ്റിയത് അറിയാതെയും കുറേ പേർ എത്തിയതായാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. അടുത്ത ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തവരെയും റാപിഡ് ആൻറിജൻ ബോഡി ടെസ്റ്റിന് വിധേയമാക്കി. പോസറ്റിവായവരിൽ കൂടുതൽ പേരും ചടങ്ങിൽ സജീവമായി പങ്കെടുത്ത ബന്ധുക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story