നാദാപുരത്ത് 14 പേർക്ക് കോവിഡ്

നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗപ്പകർച്ച. ആറുപേർ പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. 100 പേരെയാണ് നാദാപുരത്ത് പരിശോധനക്ക് വിധേയമാക്കിയത്. വളയം കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ അരീക്കരകുന്ന് ബി.എസ്.എഫ് ജവാന് രോഗം സ്ഥിരീകരിച്ചു. നാട്ടിൽ പോയി തിരിച്ചെത്തിയ ഇയാൾ ബി.എസ്.എഫ് കേന്ദ്രത്തിൽ ക്വാറൻറീനിൽ ആയിരുന്നു. പുറമേരിയിൽ നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. ആയഞ്ചേരിയിലെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ് രോഗബാധിതർ. തൂണേരിയിലും എടച്ചേരിയിലും ഓരോര​ുത്തർക്കും രോഗം ബാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.