ഫറോക്ക്: ഫറോക്ക് ചുങ്കം-ചന്തക്കടവ് റോഡ് നവീകരണത്തിന് 1,29,50,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഫറോക്ക് ചന്തക്കടവിൽനിന്നും ഫറോക്ക് ചുങ്കത്തുനിന്നും താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നതിന് സൗകര്യപ്പെടുന്ന റോഡാണിത്. 930 മീറ്റർ ദൈർഘ്യമുള്ള ഈ റോഡ് ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കുന്ന പ്രവൃത്തിയിൽ ആവശ്യമായ സ്ഥലങ്ങളിൽ ഡ്രയിനേജ്, വശങ്ങൾ കോൺക്രീറ്റ്, ഇന്റർലോക്ക്, കൾവർട്ട് എന്നീ പ്രവൃത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതു മരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിനാണ് നിർമാണ ചുമതല. വിശദമായ പദ്ധതി തയാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടി സ്വീകരിക്കാനും എത്രയും വേഗം പ്രവൃത്തി നടപ്പാക്കുന്നതിനും നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.