തലശ്ശേരി: കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സായുധ പൊലീസ് വിഭാഗം കായിക പരിശീലകൻ കണ്ണൂർ വാരത്തെ സോജി ജോസഫിൻെറ (28) കുടുംബത്തിന് 1.27 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്‌സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ ജഡ്‌ജി കെ.പി. തങ്കച്ചൻ ഉത്തരവിട്ടു. തിരുവനന്തപുരം വലിയമല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചുള്ളിമണ്ണൂർ വിത്ര റോഡിൽ 2018 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ ബസിടിച്ചായിരുന്നു അപകടം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. സോജിയുടെ ഭാര്യക്കും അമ്മക്കും പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾക്കുമാണ് തുക ലഭിക്കുക. എട്ട് ശതമാനം പലിശ സഹിതം തുക നൽകണം. അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസിന് ഇൻഷുറൻസ് പരിരക്ഷയുണ്ടായിരുന്നില്ല. കെ.എസ്.ആർ.ടി.സി എം.ഡിക്കും ഡ്രൈവർക്കുമെതിരെയാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.