രാമനാട്ടുകര മത്സ്യ മാർക്കറ്റ് അടച്ചു വൈദ്യരങ്ങാടിയിൽ 120 പേരെ ടെസ്​റ്റിന് വിധേയമാക്കി

രാമനാട്ടുകര: വൈദ്യരങ്ങാടിയിൽ കോവിഡ് സ്ഥിരീകരിച്ച യുവാവുമായി​ സമ്പർക്കമുണ്ടായ 120 പേരെ കൂടി പരിശോധനക്ക്​ വിധേയമാക്കി. ഈ യുവാവുമായി സമ്പർക്കമുണ്ടായ ഗർഭിണിയായ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് തല ആർ.ആർ.ടിയും ആരോഗ്യ വകുപ്പും മേഖലയിൽ ശക്തമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫറോക്കിൽ കോവിഡ് സ്ഥിരീകരിച്ച മത്സ്യ മൊത്ത വിതരണക്കാരനായ യുവാവ് രാമനാട്ടുകര മത്സ്യ മാർക്കറ്റിൽ പലരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച മത്സ്യ മാർക്കറ്റ് ആരോഗ്യ വകുപ്പ് അധികൃതർ അടച്ചു. മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ടവരെ ക്വാറൻറീനിൽ പോകാൻ നിർദേശിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് അധികൃതർ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.