Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2020 11:58 PM GMT Updated On
date_range 27 July 2020 11:58 PM GMTരാമനാട്ടുകര മത്സ്യ മാർക്കറ്റ് അടച്ചു വൈദ്യരങ്ങാടിയിൽ 120 പേരെ ടെസ്റ്റിന് വിധേയമാക്കി
text_fieldsbookmark_border
രാമനാട്ടുകര: വൈദ്യരങ്ങാടിയിൽ കോവിഡ് സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കമുണ്ടായ 120 പേരെ കൂടി പരിശോധനക്ക് വിധേയമാക്കി. ഈ യുവാവുമായി സമ്പർക്കമുണ്ടായ ഗർഭിണിയായ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് തല ആർ.ആർ.ടിയും ആരോഗ്യ വകുപ്പും മേഖലയിൽ ശക്തമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫറോക്കിൽ കോവിഡ് സ്ഥിരീകരിച്ച മത്സ്യ മൊത്ത വിതരണക്കാരനായ യുവാവ് രാമനാട്ടുകര മത്സ്യ മാർക്കറ്റിൽ പലരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച മത്സ്യ മാർക്കറ്റ് ആരോഗ്യ വകുപ്പ് അധികൃതർ അടച്ചു. മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ടവരെ ക്വാറൻറീനിൽ പോകാൻ നിർദേശിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് അധികൃതർ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story