തൂണേരിയിൽ റാപ്പിഡ് ആൻറിജൻ പരിശോധനയിൽ 12 പേരുടേത് കൂടി പോസിറ്റിവ്

നാദാപുരം: കോവിഡ് പടർന്നുപിടിച്ച തൂണേരിയിൽ ആരോഗ്യ വകുപ്പ് നടത്തിയ റാപ്പിഡ് ആൻറിജൻ പരിശോധനയിൽ 12 പേരുടേതുകൂടി പോസിറ്റിവ് ആയി. 323 പേരുടെ പരിശോധനയാണ് വെള്ളിയാഴ്ച നടത്തിയത്. ഇത് മൂന്നാം തവണയാണ് മേഖലയിൽ പരിശോധന നടത്തുന്നത്. പോസിറ്റിവ് ആയവർ തൂണേരി, നാദാപുരം, പുറമേരി ഗ്രാമപഞ്ചായത്തുകളിൽ പെട്ടവരാണ്. ഇവർ തൂണേരി, നാദാപുരം സ്വദേശികളായ കോവിഡ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. പോസിറ്റിവ് ആയവരെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററിലേക്ക് മാറ്റി. തൂണേരിയിൽ ആദ്യ പരിശോധനയിൽ 50 പേർക്കും രണ്ടാമത് 43 പേരുടെയും പരിശോധന ഫലം പോസിറ്റിവ് ആയതിന് പിറകെയാണ് വീണ്ടും ആൻറിജൻ പരിശോധന നടത്തിയത്. തൂണേരിയിൽ രണ്ട് പേർക്ക് കോവിഡ് സ്​ഥിരീകരിച്ചതി​ൻെറ പശ്ചാത്തലത്തിലാണ് ആദ്യ പരിശോധന നടത്തിയത്. ഇവിടത്തെ സമ്പർക്കത്തിലൂടെ വാണിമേൽ സ്വദേശിക്ക് കോവിഡ് പിടിപെട്ടതോടെ വ്യാഴാഴ്ച വാണിമേലിൽ നടത്തിയ പരിശോധനയിൽ അഞ്ചുപേരുടെ പരിശോധന ഫലം പോസിറ്റിവ് ആയി കണ്ടെത്തിയിരുന്നു. ജില്ല അതിർത്തി പൊലീസ് മണ്ണിട്ട് അടച്ചു നാദാപുരം: ജില്ല അതിർത്തിയായ കായലോട്ട് താഴെപാലം പൊലീസ് മണ്ണിട്ട് അടച്ചു. ചെക്യാട്, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തുകൾ കണ്ടെയ്ൻമൻെറ്​ സോണായതോടെ കൊളവല്ലൂർ പൊലീസാണ് റോഡിൽ മണ്ണിട്ട് അടച്ചത്. കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കാനുള്ള പ്രധാന റോഡ് അടഞ്ഞതോടെ അത്യാവശ്യങ്ങൾക്ക് ചുറ്റിക്കറങ്ങി ചെറ്റക്കണ്ടി പാലം വഴിയാണ് പോകേണ്ടത്. ഇത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് വളയം, കൊളവല്ലൂർ പൊലീസ് പാലത്തി​ൻെറ ഇരുഭാഗത്തും സ്ഥാപിച്ച ബാരിക്കേഡുകൾ ചിലർ തകർത്തിരുന്നു. ഇതിനാലാണ് റോഡ് പൂർണമായും മണ്ണിട്ടടച്ചതെന്നാണ് പൊലീസ് വിശദീകരണം. മുണ്ടത്തോട് പാലവും ഇരുജില്ലകളിലേക്ക് പ്രവേശിക്കുന്ന ഊടുവഴികളും പൊലീസ് അടച്ചുപൂട്ടി. ഇവിടങ്ങളിലെല്ലാം പൊലീസ് സാന്നിധ്യവുമുണ്ട്. കോവിഡ് ഭീതിയിൽ മുമ്പത്തേക്കാൾ ജനസഞ്ചാരം കുറഞ്ഞിട്ടുണ്ട്. പൊലീസ് നടപടി നാദാപുരം മേഖലയിൽ കർശനമാക്കിയിട്ടുണ്ട്. ആശുപത്രി സംബന്ധമായ കേസുകൾ മാത്രമാണ് കടത്തിവിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.