ബാലുശ്ശേരിയിൽ അഞ്ച്​, പനങ്ങാട്ട്​ 11

ബാലുശ്ശേരി: പഞ്ചായത്തിൽ അഞ്ചു പേർക്കും പനങ്ങാട്ട് 11 പേർക്കും കോവിഡ്. നേര​േത്ത കോവിഡ് സ്ഥിരീകരിച്ച ബാലുശ്ശേരി മാർക്കറ്റിലെ ബീഫ് സ്​റ്റാളുമായി സമ്പർക്കത്തിലുള്ള 32 പേരെ കഴിഞ്ഞ ദിവസം ആർ.ടി.പി.സി.ആർ പരിശോധനക്കു​ വിധേയമാക്കിയിരുന്നു. ഇവരിൽ നാലു പേർക്കും (10, 14, 17 വാർഡുകൾ) വിദേശത്തുനിന്ന്​ വന്ന് ക്വാറൻറീനിൽ കഴിയുകയായിരുന്ന രണ്ടാം വാർഡിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പനങ്ങാട് പഞ്ചായത്തിൽ 11 പേർക്കാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഏഴാം വാർഡിൽ മൂന്നു പേർക്കും 8, 2, 17, 18 വാർഡുകളിൽ ഓരോ ആൾക്കും 14, 15 വാർഡുകളിൽ രണ്ടുവീതം പേർക്കുമാണ് പോസിറ്റിവായത്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ വരുന്ന 50 പേർക്ക് വ്യാഴാഴ്​ച പൂവമ്പായി സ്കൂളിൽ ആർ.ടി.പി.സി.ആർ പരിശോധന നടക്കുമെന്ന് ആരോഗ്യ വകുപ്പ്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.