പേരാമ്പ്ര മണ്ഡലത്തിൽ 10 ടൂറിസം കേന്ദ്രങ്ങൾ തുടങ്ങും-മന്ത്രി

പേരാമ്പ്ര: നിയോജക മണ്ഡലത്തിൽ നിലവിലുള്ളവ ഉൾപ്പെടെ 10 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മണ്ഡലത്തിലെ ടൂറിസം വികസന സാധ്യതകള്‍ വിലയിരുത്താൻ മന്ത്രി പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സന്ദർശനം നടത്തി. പെരുവണ്ണാമൂഴിയെ മണ്ഡലത്തിലെ ടൂറിസത്തി​ൻെറ പ്രധാന കേന്ദ്രമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അതത് തദ്ദേശ സ്ഥാപനങ്ങള്‍ നിർദേശിക്കുന്ന കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പി​ൻെറ കൂടെ സഹകരണത്തോടെ ടൂറിസം പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എന്‍.പി. ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. സുനില്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഉണ്ണി വേങ്ങേരി, ടൂറിസം പ്രമോഷന്‍ കൗൺസില്‍ അംഗം എസ്.കെ. സജീഷ്, ഡി.ടി.പി.സി സെക്രട്ടറി സി.പി. ബീന, ജനപ്രതിനിധികള്‍, ടൂറിസം, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.