കൊയിലാണ്ടി മേഖലയിൽ 10 പേര്‍ക്കുകൂടി കോവിഡ്

കൊയിലാണ്ടി: തിങ്കളാഴ്ച നഗരസഭ പരിധിയിൽ ഒമ്പതു പേർക്കും ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 30ാം വാർഡിൽ കുടുംബത്തിലെ ഏഴു പേരുടെയും പതിനേഴാം വാര്‍ഡിൽ രണ്ടുപേരുടെയും ഫലം കോവിഡ് പോസിറ്റിവായി. ചെങ്ങോട്ടുകാവില്‍ വിദേശത്തുനിന്നു വന്ന് ക്വാറൻറീനിൽ കഴിഞ്ഞ ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയിലെ രോഗം സ്ഥിരീകരിച്ച ഒമ്പതു പേരും ആഗസ്​റ്റ്​ ഒന്നിന് ആർ.ടി.പി.സി.ആർ ടെസ്​റ്റിന്​ വിധേയമായവരാണ്. ഇവരുടെ കുടുംബാംഗങ്ങളിൽ ചിലർക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. നഗരസഭയിലെ 38ാം വാർഡിൽ നേരത്തേ രോഗം സ്ഥിരീകരിച്ച നാലു പേരുടെ ഫലം നെഗറ്റിവായി. നഗരസഭയിലെ 44 വാർഡുകളും ഇപ്പോൾ കണ്ടെയ്​ൻമൻെറ്​ മേഖലയാണ്. ദേശീയ-സംസ്ഥാന പാതകൾ ഒഴികെയുള്ള റോഡുകളും അടച്ചു. പലവ്യഞ്ജന-പച്ചക്കറി കടകൾ, പാൽ കടകൾ, മരുന്നു ഷോപ്പുകൾ എന്നിവക്കു മാത്രമേ പ്രവർത്തനാനുമതിയുള്ളൂ. നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് ചൊവ്വാഴ്ച സ്രവപരിശോധന നടത്തും. ക്വാറൻറീനിൽ കഴിയുന്ന 77 പേർക്ക് തിങ്കളാഴ്ച ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.