ചാലപ്പുറത്ത്​ 10 പേർക്ക്​ കോവിഡ്​

കോഴിക്കോട്​: കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ച കോർപറേഷൻ 59ാം വാർഡായ ചാലപ്പുറത്ത്​ ബുധനാഴ്​ച നടന്ന കോവിഡ്​ പരിശോധനയിൽ 10 പേർക്ക്​ ഫലം പോസിറ്റിവ്​. കോർപറേഷൻ സംഘടിപ്പിച്ച പരിശോധന ക്യാമ്പിലാണ്​ പോസിറ്റിവായി കണ്ടത്​. നഗരസഭ പരിധിയിൽ ബുധനാഴ്​ച ചാലപ്പുറത്തിനൊപ്പം രണ്ടാം വാർഡായ ചെട്ടികുളത്തും നഗരസഭ ഓഫിസിലുമാണ്​ ക്യാമ്പ്​ നടന്നത്​. ചെട്ടികുളത്ത്​ പരിശോധിച്ച 200 പേർക്കും ഫലം നെഗറ്റിവാണ്​. ചെട്ടികുളവും കണ്ടെയ്​ൻമൻെറ്​ സോണാണ്​. കോർപറേഷൻ ഓഫിസിൽ പരിശോധന നടത്തിയ 180 പേർക്കും നെഗറ്റിവായി​. ചാലപ്പുറത്ത്​ 198 പേരെ പരിശോധിച്ചതിലാണ്​ 10 പേർക്ക്​ പോസിറ്റിവായത്​. രണ്ട്​ വാർഡിലും കോർപറേഷൻ ഓഫിസിലും നേരത്തേ പോസിറ്റിവായവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്കായിരുന്നു ക്യാമ്പ്​ നടത്തിയത്​. മറ്റ്​ വാർഡുകളിലുള്ളവരും ക്യാമ്പിൽ എത്തിയിരുന്നു. 10 പേരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരാണെന്ന്​ നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.