കോഴിക്കോട്: നവകേരള തദ്ദേശകം 2022ന്‍റെ തുടര്‍ച്ചയായി തദ്ദേശ സ്വയംഭരണ വകുപ്പിലും സ്ഥാപനങ്ങളിലും ഫയല്‍ അദാലത്തുകള്‍ നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലതല യോഗം ചേര്‍ന്നു. ഗ്രാമ -ബ്ലോക്ക് -ജില്ല പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മറ്റ് ഓഫിസുകളിലും ഫയല്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചു. അറിയിപ്പുകള്‍ നല്‍കുന്നതിനും സമയബന്ധിതമായി ഫയല്‍ തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനതല, വകുപ്പ് ഓഫിസ് തല അദാലത്തുകള്‍ ഏപ്രില്‍ 23നകവും ജില്ലതല അദാലത്ത് ഏപ്രില്‍ 28നും നടത്താന്‍ തീരുമാനിച്ചു. തീര്‍പ്പാകാത്ത അപേക്ഷകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അതത് ഓഫിസുകളില്‍ അപേക്ഷ നല്‍കാം. സംയോജിത തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.ഡയറക്ടര്‍ ഡി. സാജു, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍, ചന്ദ്രന്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ എന്‍.എം. റിജേഷ്, പഞ്ചായത്ത് അസി. ഡയറക്ടര്‍ പി. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.