തൃക്കരിപ്പൂർ: പാൽവണ്ടിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. നിർമാണ തൊഴിലാളി എടാട്ടുമ്മലിലെ പി.രാജനാണ് (52) മരിച്ചത്. വടകര സ്വദേശിയാണ്. തങ്കയം മുക്കിൽ ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കാലിക്കടവ് ഭാഗത്തുനിന്ന് പാൽ ഇറക്കിവരുകയായിരുന്ന പിക് അപ്, തങ്കയം റോഡിൽ പ്രവേശിച്ച ഉടനെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽനിന്ന് റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വടകരയിൽനിന്ന് പത്തുവർഷം മുമ്പാണ് രാജൻ തൃക്കരിപ്പൂരിൽ എത്തുന്നത്. ഭാര്യ: സി. ലത. മകൻ: അഷ്മിത്. കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം സംസ്കരിച്ചു. Rajan 52 tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.