'കാലാവസ്ഥ വ്യതിയാനവും ആരോഗ്യവും' ദേശീയ സെമിനാറിലാണ് നിർദേശം കോഴിക്കോട്: പ്രകൃതി സൗഹാർദപരമായിരിക്കണം ആശുപത്രി കെട്ടിടങ്ങളുടെ നിർമാണമെന്ന് ദേശീയ സെമിനാർ. ആരോഗ്യ വകുപ്പിന്‍റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെയും ആഭിമുഖ്യത്തിൽ നടന്ന 'കാലാവസ്ഥ വ്യതിയാനവും ആരോഗ്യവും' ദേശീയ സെമിനാറിലാണ് നിർദേശം. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ മുൻകൂട്ടി കാണണം. സൗരോർജ പാനലുകൾ പരമാവധി ഉപയോഗിക്കണം. ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ മാർഗങ്ങൾ മുഴുവൻ ആശുപത്രികളിലും നടപ്പാക്കാനാകണം. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ ആശാ വർക്കർമാർ ഉൾപ്പെടെയുള്ളവർക്ക് ബോധവത്കരണം നൽകണമെന്നും സെമിനാറിൽ നിർദേശമുയർന്നു. ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന കാലാവസ്ഥ അനുകൂല മാറ്റങ്ങള്‍, നൂതന ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സൗരോർജ ഉപയോഗം, മഴവെള്ള സംഭരണം, ആശുപത്രിയില്‍ പച്ചപ്പ് ഉറപ്പുവരുത്തല്‍, സീറോ മാലിന്യ പദ്ധതി, നോ കാര്‍ബന്‍ എമിഷന്‍ എന്നീ വിഷയങ്ങളും അവതരിപ്പിച്ചു. പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ ലോകാരോഗ്യ ദിന സന്ദേശമായ 'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് വിഷയങ്ങള്‍ അവതരിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെമിനാറില്‍ പ്രതിപാദിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങളും ഇതരസംസ്ഥാനങ്ങളും നടപ്പാക്കിയ കാലാവസ്ഥ അനുകൂല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. എന്‍.പി.സി.സി.എച്ച്.എച്ച്, ലോകാരോഗ്യ സംഘടന, ആരോഗ്യ വകുപ്പ്, എനര്‍ജി മാനേജ്‌മെന്‍റ് സെന്‍റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് സെമിനാറില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 65 പേര്‍ അടങ്ങുന്ന സംഘം മലപ്പുറം, വയനാട് ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. ഉദ്ഘാടന ചടങ്ങില്‍ ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, എന്‍.പി.സി.സി.എച്ച്.എച്ച് മേധാവി ഡോ. ആകാശ് ശ്രീവാസ്തവ, ആരോഗ്യ വകുപ്പ് അഡി. ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ. സുജീത് കെ. സിങ്, ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. റോഡറിക്കോ ഒഫ്രീന്‍, എം.ഒ.എച്ച്.എഫ്.ഡബ്ല്യൂ ജോ.സെക്രട്ടറി ലവ് അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.