പുസ്തക പ്രകാശനം

വടകര: കെ. റിനീഷ് ഒഞ്ചിയത്തിന്റെ പ്രഥമ കവിതാസമാഹാരമായ 'പരിചയങ്ങളു'ടെ പ്രകാശനം കെ.കെ. രമ എം.എൽ.എ നിർവഹിച്ചു. ഓർക്കാട്ടേരി മഹാത്മ എജുക്കേഷനൽ കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡോ. കെ.എം. ഭരതൻ പുസ്തകം ഏറ്റുവാങ്ങി. ഇ.കെ. ദിനേശൻ പുസ്തകം പരിചയപ്പെടുത്തി. ഏറാമല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി ഒന്നാം റാങ്ക് ജേതാവ് കെ. അനുപ്രിയ, കവിതാസമാഹാരത്തിന്റെ കവർ ചിത്രം വരച്ച ചിത്രകാരൻ ജഗദീഷ് പാലയാട്ട് എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.പി. ബിന്ദു, ചോമ്പാല എ.ഇ.ഒ എം.ആർ. വിജയൻ, ഡോ. ആർ.ഐ. പ്രശാന്ത്, എം.കെ. അശ്വതി, പി.കെ. രാജൻ, പി.പി. രതീശൻ, കെ.കെ. മധുമോഹനൻ, പത്മനാഭൻ കോറോത്ത് എന്നിവർ സംബന്ധിച്ചു. ചിത്രം കെ. റിനീഷ് ഒഞ്ചിയത്തിന്റെ പ്രഥമ കവിതാസമാഹാരമായ 'പരിചയങ്ങളു'ടെ പ്രകാശനം കെ.കെ. രമ എം.എൽ.എ നിർവഹിക്കുന്നു Saji 2.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.