പുസ്തക പ്രകാശനം

ആയഞ്ചേരി: ഓരോ ദേശത്തിനും പ്രത്യേകം ചരിത്രവും പാരമ്പര്യവും സവിശേഷതകളും ഉണ്ടാവുമെന്നും അത് വെള്ളം ചേർക്കാതെയും അപനിർമാണം നടത്താതെയും ലിഖിതപ്പെടുത്തി അനന്തര തലമുറയിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണെന്നും കൊളത്തൂർ അദ്വൈതാശ്രമം അധിപൻ സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ രചിച്ച വടക്കൻ വീരഗാഥകളുടെ ചരിത്രം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്സംഗം എഡിറ്റർ പത്മപ്രഭ വടകര പുസ്തകം ഏറ്റുവാങ്ങി. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സമിതി പ്രസിഡന്റ് പി.പി. ഗിരീഷ് അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് എം. സുധാകരൻ പുസ്തക പരിചയം നടത്തി. രാജഗോപാലൻ കാരപ്പറ്റ, പി. മൂസ മാസ്റ്റർ, കെ.കെ. നാരായണൻ, കണ്ണോത്ത് ദാമോദരൻ, കെ.കെ. രാജീവൻ, മോഹൻ നൊച്ചാട്ട് എന്നിവർ സംബന്ധിച്ചു. പടം.. ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ രചിച്ച വടക്കൻ വീരഗാഥകളുടെ ചരിത്രം കൊളത്തൂർ അദ്വൈതാശ്രമം അധിപൻ സ്വാമി ചിദാനന്ദപുരി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.