എസ്.പി.സിയുടെ പ്രവർത്തനം മാതൃകാപരം -മന്ത്രി

എളേറ്റിൽ: അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിൽ എസ്.പി.സിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റ് സംഘടിപ്പിച്ച മെറിറ്റ് ഈവ് പരിപാടി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയ എസ്.പി.സി ജില്ല നോഡൽ ഓഫിസർ കെ. അശ്വകുമാർ, സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക എൻ.എ. വഹീദ, അധ്യാപകരായ എൻ.കെ. മജീദ്, പി.സി. സാബിറ എന്നിവരെ ആദരിച്ചു. വിവിധ മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടിയ എസ്.പി.സി കാഡറ്റുകളെ അനുമോദിക്കുകയും ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്രി അധ്യക്ഷത വഹിച്ചു. എസ്.പി.സി ജില്ല നോഡൽ ഓഫിസർ കെ. അശ്വകുമാർ, വാർഡ് മെംബർമാരായ കെ. മുഹമ്മദലി, പ്രിയങ്ക കറൂഞ്ഞിയിൽ, സ്കൂൾ മാനേജ്‍മെന്റ് പ്രസിഡന്റ് സി. പോക്കർ, സി. സകരിയ, സ്കൂൾ പ്രിൻസിപ്പൽ എം. മുഹമ്മദലി, എൻ.എ. വഹീദ എന്നിവർ സംസാരിച്ചു. പി. ഇസ്മായിൽ സ്വാഗതവും ഷബീർ ചുഴലിക്കര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.