കൂളിമാട്: കുട്ടികളിൽ കാർഷികസംസ്കാരം വളർത്തുകയെന്ന ഉദ്ദേശ്യത്തോടെ താത്തൂർ എ.എം.എൽ.പി സ്കൂളിൽ . സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉണ്ടാക്കുക എന്ന ദീർഘവീക്ഷണത്തോടെ ആരംഭിച്ച പരിപാടിയുടെ ഒന്നാം ഘട്ടത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പയർ, വെണ്ട, ചീര, തക്കാളി തുടങ്ങിയ വിത്തുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം സബ്ജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജെ. പോൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് ബി.ആർ.സി ട്രെയ്നർ ഹാഷിദ് നേതൃത്വം നൽകി. സ്കൂൾ മാനേജർ അബ്ദുൽ ലതീഫ് മാസ്റ്റർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ അയൂബ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശാന്തകുമാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.