ലഹരിക്കെതിരെ നാട്ടുകൂട്ടം

എളേറ്റിൽ: കിഴക്കോത്ത് എളേറ്റിൽ വട്ടോളി പ്രദേശത്ത് വർധിച്ചുവരുന്ന ലഹരിവിൽപനയും ഉപയോഗവും തടയുന്നതിന്ന് മത-രാഷ്ട്രീയ- സാംസ്കാരിക രംഗത്തുള്ളവർ ഒത്തുചേർന്ന് നാട്ടുകൂട്ടം സംഘടിപ്പിച്ചു. എം.എസ്. മുഹമ്മദ്, കെ.കെ. ജബ്ബാർ, അനിൽകുമാർ, കൃഷ്ണൻ, മുഹമ്മദ് റാസിഖ് (ബാപ്പു) എന്നിവർ സംസാരിച്ചു. മാർച്ച് 26ന് വൈകീട്ട് നാലിന് എളേറ്റിൽ അങ്ങാടിയിൽ പൊതുസമ്മേളനം നടത്തും. ഭാരവാഹികൾ: മുഹ്തസിൻ (കൺ), മുഹമ്മദ് റാസിഖ് (ചെയർ), ഹബീബ് (വൈസ് ചെയർ), ഷഫീഖ് (ജോ. കൺ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.