പാലേരി ജനകീയ പാലിയേറ്റിവ് ക്ലിനിക് ശിലാസ്ഥാപനം നാളെ

പാലേരി: കുയിമ്പിൽ പാലം പ്രവർത്തിക്കുന്ന ജനകീയ പാലിയേറ്റിവ് ക്ലിനിക്കിന്റെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച വൈകീട്ട് നാലിന് തണൽ ചെയർമാൻ ഡോ. ഇദിരീസ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞവർഷം പ്രവർത്തനമാരംഭിച്ച ഈ പാലിയേറ്റിവ് ട്രസ്റ്റ് കിടപ്പിലായ രോഗികൾക്ക് ഉൾപ്പെടെ നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ട്. 40 വളന്റിയർമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക് രാവിലെ 9 മുതൽ 4 വരെ പ്രവർത്തിക്കുന്നുണ്ട്. പരേതനായ മാവിലാട്ട് അബ്ദുല്ല ഹാജിയുടെ സ്മരണക്കുവേണ്ടി കുടുംബം സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് ക്ലിനിക് നിർമിക്കുന്നത്. നിർധന രോഗികൾക്ക് ചികിത്സ, മെഡിക്കൽ ഷോപ്പ്, ലബോറട്ടറി, ഫിസിയോതെറപ്പി, ഡോക്ടർമാരുടെ ഒ.പി തുടങ്ങിയ സേവനങ്ങളാണ് പുതിയ ക്ലിനിക്കിൽ ഉണ്ടാവുക. വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ മേനിക്കണ്ടി അബ്ദുല്ല, റാഫി കൂനിയോട്, പി.കെ. മുനീർ പാലേരി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.