ഉരുവച്ചാൽ: യുക്രെയ്നിലെ വെടിയൊച്ചയുടെയും ബോംബ് സ്ഫോടനത്തിന്റെയും ഇടയിൽനിന്ന് സുരക്ഷിതമായി നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് മാലൂർ സ്വദേശിനി ദിൽഷ. യുദ്ധവാർത്തകൾ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു പിതാവ് തൃക്കടാരിപ്പൊയിലിലെ കാറാട്ട് ദാമോദരനും മാതാവ് ശ്രീജയും കുടുംബവും. ഇവരുടെ രണ്ട് മക്കളിൽ മൂത്തയാളാണ് ദിൽഷ. യുക്രെയ്നിലെ വിൽഷിയ യൂനിവേഴ്സിറ്റിയിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. യുദ്ധം ആരംഭിച്ചതുമുതൽ വെടിയൊച്ചയും ബോംബ് സ്ഫോടനവും കേട്ട് ഭയപ്പാടോടെയാണ് ഓരോ ദിവസവും കഴിഞ്ഞിരുന്നതെന്ന് ദിൽഷ പറയുന്നു. ഓപറേഷൻ ഗംഗയുടെ ഭാഗമായി ചൊവ്വാഴ്ചയാണ് ഡൽഹിയിലെത്തിയത്. ബുധനാഴ്ച പുലർച്ച ഒന്നോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ ദിൽഷയെ ബന്ധുക്കൾ സ്വീകരിച്ചു. കേന്ദ്ര, കേരള സർക്കാറിന്റെയും നോർക്കയുടെയും നല്ലരീതിയിലുള്ള ഇടപെടലുണ്ടായിരുന്നുവെന്ന് ദിൽഷ പറഞ്ഞു. സഹോദരൻ സായന്ത് ബംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. photo: dilsha ukraine ദിൽഷ കുടുംബത്തോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.