ഓപൺ സർവകലാശാല ഉടൻ തുടങ്ങണം -എസ്.എഫ്.ഐ

കോഴിക്കോട്​: ഓപൺ സർവകലാശാല ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് എസ്.എഫ്.ഐ ജില്ല പാരലൽ കോളജ് കൺവെൻഷൻ ആവശ്യപ്പെട്ടു. വടകര കേളുഏട്ടൻ സ്മാരക ഹാളിൽ നടന്ന ജില്ല പാരലൽ കോളജ് കൺവെൻഷൻ എസ്.എഫ്.ഐ ജില്ല സെക്രട്ടറി ടി. അതുൽ ഉദ്ഘാടനം ചെയ്തു. ടി.പി. ദേവനന്ദ അധ്യക്ഷയായി. എസ്.എഫ്.ഐ ജില്ല ജോ. സെക്രട്ടറി കെ.വി. അനുരാഗ്, ജില്ല വൈസ് പ്രസിഡന്‍റ്​ ടി.കെ. അഖിൽ, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.പി. ഷഹറാസ്, എസ്. ജിഷ്ണു തുടങ്ങിയവർ സംസാരിച്ചു. തുഹിൻ നിനു സ്വാഗതവും ഇ.കെ. അക്ഷയ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.