പേരാമ്പ്ര: പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്നവർക്ക് ശനിയാഴ്ച മുതൽ റിസർവോയറിലൂടെ സോളാർ ബോട്ടിൽ സഞ്ചരിച്ച് പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാം. ഒരു പക്ഷേ, കേരളത്തിൽ ആദ്യമായിരിക്കും വിനോദ സഞ്ചാരത്തിന് സോളാർ ബോട്ട് ഒരുക്കുന്നത്. ചക്കിട്ടപാറ സർവിസ് സഹകരണ ബാങ്കാണ് ബോട്ട് സർവിസ് ആരംഭിക്കുന്നത്. ഇതിന് അവർ ജലസേചന വകുപ്പുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. വരുമാനത്തിന്റെ 25 ശതമാനം ജലസേചന വകുപ്പിനു നൽകേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് എറണാകുളം നവാൾട്ട് കമ്പനിയാണ് ബോട്ടുകൾ നിർമിച്ചത്. ഇന്ധനം ഉപയോഗിക്കുന്ന ബോട്ടാണെങ്കിൽ വർഷം 14.5 ലക്ഷം രൂപ ഇന്ധന ചെലവു മാത്രം വരും. അറ്റകുറ്റപണിയുടെ തുക വേറെയും വരും. എന്നാൽ, സോളാർ ബോട്ടിന് അറ്റകുറ്റ പ്രവൃത്തി കാര്യമായി ഉണ്ടാവില്ലെന്നും ഇന്ധന ബോട്ടിനെ അപേക്ഷിച്ച് വളരെ ചെലവ് കുറവായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മലബാർ വന്യജീവി സങ്കേതത്തിനു സമീപമാണ് ഈ റിസർവോയർ. അതുകൊണ്ടുതന്നെ, പാരിസ്ഥിതികമായി വളരെ പ്രാധാന്യമുണ്ട്. ഇന്ധന ബോട്ടാണെങ്കിൽ ജല-വായു മലിനീകരണമുണ്ടാവും. എന്നാൽ, സോളാർ ബോട്ട് സർവിസുകൊണ്ട് മലിനീകരണ പ്രശ്നം ഉണ്ടാവുകയില്ല. രണ്ടു ബോട്ടാണ് സർവിസ് നടത്തുക. 3.2 മീറ്റർ വീതിയുള്ള ഒരു ബോട്ടിന് ഏഴു മീറ്റർ വീതിയും മറ്റൊന്നിന് ഒമ്പതു മീറ്റർ വീതിയുമാണുള്ളത്. നീളം കൂടുതലുള്ളതിൽ 20 പേർക്കും ചെറുതിൽ 10 പേർക്കും യാത്ര ചെയ്യാം. 50 ലക്ഷം രൂപ ചെലവിലാണ് ബോട്ട് ഇറക്കിയത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ ദിവസവും സർവിസ് നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ് 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിൽ സൗരോര്‍ജ ബോട്ട് സര്‍വിസ് കൂടി ആരംഭിക്കുന്നതോടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കും. അടുത്ത ഘട്ടത്തില്‍ കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലും സോളാർ ബോട്ട് സര്‍വിസ് ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.