നിയമസഹായ ക്യാമ്പിന് തുടക്കം

കാറഡുക്ക: കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം കാമ്പസ്‌ കാസർകോട് ജില്ല ലീഗൽ സർവിസ് അതോറിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന നിയമസഹായ ക്യാമ്പിന് തുടക്കമായി. നിയമവിദ്യാഭ്യാസ രംഗത്ത് ദേലംപാടി ഗ്രാമത്തിലെ പട്ടികവർഗ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പ്. കാറഡുക്ക വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടന്ന ചടങ്ങ് കാസർകോട് ജില്ല ജഡ്ജി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയമവിഭാഗം മേധാവി ഡോ. ഷീന ഷുക്കൂർ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി എം. ശുഹൈബ്, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗം ഡോ. എ. അശോകന്‍ എന്നിവർ പ​ങ്കെടുത്തു. ക്യാമ്പ് മാര്‍ച്ച്‌ നാലിന് സമാപിക്കും. photo: legal serivce camp കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം കാമ്പസ്‌ കാസർകോട് ജില്ല ലീഗൽ സർവിസ് അതോറിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന നിയമസഹായ ക്യാമ്പ് കാസർകോട് ജില്ല ജഡ്ജി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.