മുക്കം: ഭക്തസഹസ്രങ്ങൾക്ക് നിർവൃതിയേകി തൃക്കുടമണ്ണ ശിവരാത്രി ഉത്സവം സമാപിച്ചു. മലബാറിലെ പ്രശസ്തമായ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ഒരാഴ്ചയായി വിവിധ പരിപാടികളാണ് ശിവരാത്രിയുടെ ഭാഗമായി നടന്നത്. പുരാണ കഥാപാത്രങ്ങൾ ഉൾപ്പെടെയുള്ള ദൃശ്യവിസ്മയക്കാഴ്ചകളുമായി അഗസ്ത്യൻമൂഴി ദേശത്തുനിന്നുള്ള വരവാഘോഷം മിഴിവേകി. യുദ്ധങ്ങൾക്കെതിരെ, കൂറ്റൻ മിസൈലുമായി, വെള്ളവസ്ത്രങ്ങൾ ധരിച്ച് വെളിച്ചമേന്തി കുട്ടികൾ അണിനിരന്ന ഫ്ലോട്ട് ശ്രദ്ധേയമായി. ശിവരാത്രി ദിവസം രാവിലെ മുതൽ ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളുടെ തിരക്ക് ടൗണിലും അനുഭവപ്പെട്ടിരുന്നു. വൈകുന്നേരമായതോടെ വരവാഘോഷങ്ങൾ കണ്ടാസ്വദിക്കാൻ എത്തിയ ഭക്തജനങ്ങൾ തെരുവിന്റെ വശങ്ങൾ നിറഞ്ഞുകവിഞ്ഞു. രാത്രി കുട്ടികളുടെ അരങ്ങേറ്റം, ഗാനമേള, സിനിമാറ്റിക് ഡാൻസ്, ചാലക്കുടി ബ്രദേഴ്സിന്റെ മിമിക്സ്, കരിമരുന്ന് കലാപ്രകടനം എന്നിവയും അരങ്ങേറി. ക്ഷേത്രം തന്ത്രി കിടക്കും പാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, മേൽശാന്തി താമരക്കുളം ഇല്ലത്ത് നാരായണൻ നമ്പൂതിരി, ശശി ഊരാളിക്കുന്ന്, സജീഷ് വായലത്ത്, ചന്ദ്രൻ കരുവാരപ്പൊയിൽ, ജയപ്രകാശൻ, ബാബു കോഴഞ്ചേരി, പ്രകാശൻ, മോഹനൻ, അജയഘോഷ് എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.