മുക്കത്ത് രണ്ടിടത്ത് വാഹനാപകടം മൂന്ന് പേർക്ക് പരിക്കേറ്റു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

മുക്കം: വെസ്റ്റ്മാമ്പറ്റയിലും മണാശേരിയിലു മുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെസ്റ്റ്മാമ്പറ്റയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് വാൻ ഡ്രൈവർക്കും, ബസ് ഡ്രൈവർക്കും, ബസിലെ ഒരു യാത്രക്കാരനുമാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോടു നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വരുകയായിരുന്ന പിക്കപ്പ് വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് ബസ് പിക്കപ്പ് വാനിനെ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മണാശേരിയിൽ ഡ്രൈവിങ് സ്കൂളിന്റെ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിറകെ വന്ന ടിപ്പർ ബ്രേക്ക് ചെയ്തതിനാൽ ആക്സിൽ പൊട്ടി റോഡിൽ കിടന്നു. പിന്നാലെയെത്തിയ കാർ ഇതിന്റെ പിന്നിൽ ചെന്നിടിച്ചു. ആളപായമില്ല. എങ്കിലും റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.