ലഹരിമുക്ത കാമ്പയിൻ; വെളിമണ്ണക്ക് യുവജന ക്ലബുകളുടെ ഐക്യദാർഢ്യ സംഗമം

ഓമശ്ശേരി: 'നേർവഴി, നാടിന്റെ താവഴി' എന്ന പ്രമേയത്തിൽ വെളിമണ്ണ മഹല്ല് കമ്മിറ്റി നടത്തിവരുന്ന ലഹരിമുക്ത കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെളിമണ്ണയിലെ യുവജന ക്ലബുകളുടെ കൂട്ടായ്മ സംഗമം നടത്തി. സി.എച്ച് മെമ്മോറിയൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും വൈയ്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വെളിമണ്ണ മിനി സ്‌റ്റേഡിയത്തിൽ നടന്ന ഐക്യദാർഢ്യ സംഗമം മഹല്ല് ഖതീബ് ഫൈസൽ ഫൈസി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ വി.എം. സലീം അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മിറ്റി അംഗങ്ങളായ കെ. അബൂബക്കർ ഹാജി, കെ. ഇബ്രാഹീം, ടി.സി. ബീരാൻ ഹാജി, സി. ഇബ്രാഹീം, കെ. ശറഫുദ്ദീൻ, ക്ലബ് പ്രതിനിധികളായ കുനിമ്മൽ മുജീബ്, സി. സർതാജ് അഹമ്മദ്, എ.കെ. നൗഷാദ്, ടി.കെ. സഫീറുൽ അക്ബർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.