കെ-റെയിലിൽനിന്ന്​ ​പിന്മാറിയതായി മുഖ്യമന്ത്രി പ്രഖ്യാപിക്കണം -ടി. സിദ്ദീഖ്

കോഴിക്കോട്​: വ​ന്ദേ ഭാരത്​ ​ട്രെയിൻ പ്രഖ്യാപിച്ചതോടെ കേരളത്തിൽ സിൽവർ ലൈനിന്‍റെ പ്രാധാന്യം തന്നെ ഇല്ലാതായെന്നും അടിയന്തരമായി പദ്ധതിയിൽനിന്ന്​ പിന്മാറുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെ കാക്കാനാണ്​ കെ-റെയിലിനെതിരായ സമരം നടത്തുന്നത്​. കേന്ദ്രാനുമതി നൽകാത്തത്​ ഡി.പി.ആർ പ്രായോഗികമല്ലാത്തതിനാലാണ്​. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കേണ്ടിവന്നതിന്‍റെ രോഷം ബജറ്റിലൂടെ കര്‍ഷകരോട് അനീതി കാണിച്ച് പകരം വീട്ടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റിൽ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.