നഗരത്തിലെ കൊല: പ്രതി റിമാൻഡിൽ

കോഴിക്കോട്​: റെയിൽവേ സ്​റ്റേഷൻ ലിങ്ക്​ റോഡിൽ വാക്​തർക്കത്തിനി​ടെ യുവാവ്​ കുത്തേറ്റുമരിച്ച സംഭവത്തിൽ അറസ്റ്റിലായയാൾ റിമാൻഡിൽ. കഴിഞ്ഞ ദിവസം ടൗൺ പൊലീസ്​ അറസ്റ്റ്​ ചെയ്ത കായംകുളം സ്വദേശി ഷാനവാസിനെയാണ്​ കോടതി റിമാൻഡ്​ ​ചെയ്തത്​. പാറോപ്പടി മേലേവാകേരിയിൽ പതിയാരത്ത്​ കെ.പി. ഫൈസൽ ആണ്​ (43) കുത്തേറ്റുമരിച്ചത്​. ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ടായതാണ്​ മരണകാരണമെന്നാണ്​ പോസ്റ്റ്​ മോർട്ടം റിപ്പോർട്ട്​. ചൊവ്വാഴ്​ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും തമ്മിലുള്ള വാക്​തർക്കമാണ്​ സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്​. റെയിൽവേ സ്​റ്റേഷനിൽനിന്നാണ്​ പ്രതിയെ പൊലീസ്​ അറസ്റ്റ്​ചെയ്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.