കുറ്റ്യാടി ബസ് സ്റ്റാൻഡ്​ പരിസരം സാമൂഹിക വിരുദ്ധരുടെ താവളം

കുറ്റ്യാടി: പുതിയ ബസ് സ്റ്റാൻഡ്​ പരിസരം സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായി പരാതി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, കാടുപിടിച്ച ഭാഗങ്ങൾ എന്നിവിടങ്ങളിൽ മദ്യം, മയക്കുമരുന്ന് ഉപയോഗവും വിതരണവും നടക്കുന്നതായി ഗ്രാമപഞ്ചായത്ത് ഭാരവാഹികൾപോലും പറയുന്നു. നാട്ടുകാർ കൈയോടെ പിടികൂടിയവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെടുന്നു. കുറ്റ്യാടി ഗവ. ഹൈസ്കൂളിന് തൊട്ടടുത്താണ് ബസ് സ്റ്റാൻഡ്​. പരിസരത്തെ കുറെ കാടുകൾ ജനകീയ ദുരന്തനിവാരണ സമിതി പ്രവർത്തകർ വെട്ടിത്തെളിച്ചു. ബാക്കികൂടി വെട്ടാനുണ്ട്. സ്വകാര്യ ഭൂമിയിലാണ് കാട് വളർന്നത്. Photo: കുറ്റ്യാടി ബസ് സ്റ്റാൻഡ്​ പരിസരം കാട്കയറിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.