കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ പരിശീലന പദ്ധതിയുമായി ഡോ. ഡി. സച്ചിത്ത്

കുറ്റ്യാടി: കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക പരിശീലന പദ്ധതിയുമായി വിദ്യാഭ്യാസ ഗവേഷകനും കുറ്റ്യാടിയിലെ ജനകീയ ഡോക്ടറുമായ ഡി. സച്ചിത്ത്. ഒയിസ്കയുടെ സഹകരണത്തോടെ കുന്നുമ്മൽ ഉപജില്ലയിലാണ് ആദ്യം നടപ്പാക്കുന്നത്. ഇതി‍ൻെറ ഭാഗമായി പ്രൈമറി സ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകും. പഠന പിന്നാക്കാവസ്ഥ കാരണം വീട്, സ്കൂൾ, സമൂഹം എന്നിവിടങ്ങളിൽ അവഗണന നേരിടുന്ന കുട്ടികളിൽ നല്ലൊരു ശതമാനം അവസാനം എത്തിപ്പെടുക സാമൂഹിക വിരുദ്ധരുടെ പാളയത്തിലാണ് എന്ന കണ്ടെത്തലാണ് ഇങ്ങനെയൊരു യജ്ഞവുമായി രംഗത്തിറങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. സച്ചിത്ത് പറഞ്ഞു. അധ്യാപകർ മനശ്ശാസ്ത്രപരമായ രീതികൾ അവലംബിച്ചാൽ പഠന പിന്നാക്കക്കാരെ മുഖ്യധാരയിലെത്തിക്കാനാവും. പ്രൈമറി ഘട്ടത്തിൽ അത് എളുപ്പമാണ്. മുതിർന്ന കുട്ടികളിൽ പ്രയാസകരവുമാണ് -അദ്ദേഹം കൂട്ടി​ച്ചേർത്തു. കുന്നുമ്മൽ എ.ഇ.ഒ ടി. ബിന്ദു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഫോറം കൺവീനർ കെ.പി. ദിനേശൻ, അബ്ദുല്ല സൽമാൻ, മധുസൂദനൻ, ബിജു എന്നിവർ സംസാരിച്ചു. Photo: ഡോ. ഡി. സച്ചിത്ത് കുന്നുമ്മൽ ഉപജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗത്തിൽ പ്രത്യേക പരിശീലന പദ്ധതി വിശദീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.