മെച്ചപ്പെട്ട വിദ്യാഭ്യാസം എല്ലാവർക്കും അർഹതപ്പെട്ടതാണെന്ന് കേരളം തെളിയിച്ചുകൊണ്ടിരിക്കുന്നു -മന്ത്രി

ബാലുശ്ശേരി: പണമുള്ളവരുടെ മക്കൾ മാത്രം പഠിച്ചാൽ മതിയെന്ന പഴയ കാഴ്ചപ്പാടിൽനിന്ന്​ വ്യത്യസ്തമായി മെച്ചപ്പെട്ട വിദ്യാഭ്യാസം എല്ലാവർക്കും അർഹതപ്പെട്ടതാണെന്ന് കേരളം പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബിയുടെ മൂന്നു കോടി രൂപ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടസമുച്ചയത്തി​‍ൻെറ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം 3,05414 കുട്ടികളാണ് പുതുതായി സ്കൂളിൽ ചേർന്നത്. ഇവർക്ക് പഠിക്കാനുള്ള സൗകര്യം ഏറ്റവും മുന്തിയ നിലയിൽതന്നെ ഉറപ്പാക്കാൻ കേരളത്തി​‍ൻെറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർവകാല റെ​ക്കോഡ് ഭേദിച്ചുകൊണ്ടാണ് കേരളത്തിൽ മഴ പെയ്തിട്ടുള്ളത്. പല റോഡുകളുടെയും ശോച്യാവസ്ഥക്ക് മഴ മാത്രമല്ല, കാരണം നിർമാണത്തിലെ അപാകതകളുമുണ്ട്. ഇത് പരിഹരിക്കാനാണ് നിർമാണം പൂർത്തിയാക്കിയ എല്ലാ പൊതുമരാമത്ത് റോഡുകളിലും പരിപാലന കാലാവധി ബോർഡുകൾ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.എം. സചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ലാപ് ടോപ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഷീജ ശശി നിർവഹിച്ചു. വിവിധ മത്സരവിജയി കൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. അനിത സമ്മാനദാനം നടത്തി. പ്രിൻസിപ്പൽ ആർ. ഇന്ദു, ​ബ്ലോക്ക് പഞ്ചായത്ത് അംഗം റംല മാടവള്ളി കുന്നത്ത്, ഉമ മഠത്തിൽ, ഹരീഷ് നന്ദനം, ആർ.ഡി.ഡി ഇൻചാർജ് അപർണ, ഡി.ഡി.ഇ വി.പി. മിനി, വി. മധു, സി.ഇ.ഒ ജ്യോതിഭായ്, എ.ഇ.ഒ അബ്​ദുറസാഖ്, ഡിക്ടമോൾ, ജാഫർ രാരോത്ത്, ഹെഡ് മിസ്ട്രസ് ഇ. പ്രേമ, ഇസ്മായിൽ കുറുമ്പൊയിൽ, വി.സി. വിജയൻ, ടി.കെ. ഹക്കീം മാസ്​റ്റർ, പി. സുധാകരൻ, സന്തോഷ് കുറുമ്പൊയിൽ, വി. ജിതേഷ്, ശോഭന, എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രൂപലേഖ കൊമ്പിലാട് സ്വാഗതവും കെ. ഷൈബു നന്ദിയും പറഞ്ഞു. Photo: ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.