അധ്യാപക തസ്തികകൾ ഉടൻ നികത്തണം -കെ.എ.ടി.എഫ്

പെരുമണ്ണ: ജില്ലയിൽ അറബിക്​ ഉൾപ്പെടെ അധ്യാപക തസ്തികകൾ ഉടൻ നികത്തണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ റൂറൽ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. 'ബഹുസ്വരത രാഷ്​ട്ര നന്മക്ക്' ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ്​ എം.പി. അബ്​ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ടി. ഉമർ ചെറൂപ്പ, പി.പി. ജാഫർ, ഐ. സൽമാൻ, കെ.കെ. സാദിഖ് ഹസൻ, ടി.പി. സുബൈർ, കെ. ഷമീർ, പി. റംലത്ത് എന്നിവർ സംസാരിച്ചു. പി.പി. മുഹമ്മദ് നിയാസ് സ്വാഗതവും ടി.കെ. മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.