ജയിലിൽ സ്നേഹവിരുന്ന്

കോഴിക്കോട്: എം.ഇ.എസ് താലൂക്ക് കമ്മിറ്റി ഒത്തുചേരാം ജയിൽ അന്തേവാസികളോടൊപ്പം പ്രമേയത്തിൽ ജില്ല ജയിലിൽ സ്നേഹവിരുന്നും ആദരിക്കലും നടത്തി. സൂപ്രണ്ട് വി.ആർ. ശരത്ത് ഉദ്ഘാടനം ചെയ്തു. ഹാഷിം കടാകലകം അധ്യക്ഷത വഹിച്ചു. ഡോ. ഹമീദ് ഫസൽ, പി.കെ. അബ്​ദുൽ ലത്തീഫ്, സി.എം. നജീബ്, എ.കെ. സുരേഷ്, വി.പി. അബ്​ദുറഹിമാൻ എ.ടി.എം. അഷ്റഫ്, ഷാഹിന എന്നിവർ സംസാരിച്ചു. അഡ്വ. ഷമീം പക്സാൻ സ്വാഗതവും ടി. രാജേഷ് കുമാർ നന്ദിയും പറഞ്ഞു. സംഗീത വിരുന്ന് അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.