ലോറിയും മണ്ണുമാന്തിയും വീടിന് മുകളിലേക്ക് പതിച്ചു

പന്തീരാങ്കാവ്: മഴമൂലം മണ്ണിടിഞ്ഞത് നീക്കംചെയ്യാൻ പോവുന്ന ലോറിയും മണ്ണുമാന്തിയും റോഡി​ൻെറ അരികുഭിത്തി തകർന്ന് സമീപത്തെ വീടിന് മുകളിലേക്ക് പതിച്ചു. മാത്തറ കുരിക്കാവ് പള്ളി റോഡിൽ കളത്തിങ്കൽ ഷാഹിദി​ൻെറ വീടിന്​ മുകളിലേക്കാണ് മണ്ണുമാന്തിയും അത് കയറ്റിയ ലോറിയും മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മഴയിൽ മണ്ണിടിഞ്ഞത് എടുത്തുമാറ്റാനായി പോവുന്നതിനിടെയാണ് 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. വീടി​ൻെറ ഒരുഭാഗം പൂർണമായും തകർന്നു. ലോറി ഡ്രൈവറും മണ്ണുമാന്തി ഡ്രൈവറും ചാടിരക്ഷപ്പെടുകയായിരുന്നു. അടുക്കളയിലും മറ്റ് മുറികളിലുമായിരുന്ന ഷാഹിദും കുടുംബവും ശബ്​ദം കേട്ട് പുറത്തേക്ക് ഓടിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.