തെരുവുനായ്​ ശല്യം: നടപടിയെടുക്കണം

ബേപ്പൂർ: മാത്തോട്ടം, അരക്കിണർ പ്രദേശത്തെ രൂക്ഷമായ തെരുവുനായ്​ ശല്യത്തിന് അറുതിവരുത്താൻ അധികാരികൾ തയാറാകണമെന്ന് എസ്.ഡി.പി.ഐ മാത്തോട്ടം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുകണക്കിന് നായ്​ക്കളാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്കൂളും മദ്​റസയും തുറക്കാനിരിക്കുകയാണ്. തെരുവുനായ് ശല്യം സ്ഥിരമായി ഇല്ലാതാക്കുന്നതിന് കോർപറേഷൻ നടപടി സ്വീകരിക്കണമെന്നും യോഗം അഭിപ്രായപെട്ടു. പ്രസിഡൻറ്​ ജംഷീർ മാത്തോട്ടം അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജംഷീർ മാറാട് ഉദ്​ഘാടനം ചെയ്തു. ഷാനവാസ്‌ മാത്തോട്ടം, റിഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.