പേരാമ്പ്രയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു

പേരാമ്പ്ര : ചൊവ്വാഴ്ച രാവിലെ മുതൽ പെയ്ത കനത്ത മഴയില്‍ . പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ ലക്ഷ്മിയമ്മയുടെ വീടാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്. വീടിന് പിന്‍ഭാഗത്തെ മണ്ണുകൊണ്ടുള്ള കൈയ്യാലയാണ് മഴയില്‍ ഇടിഞ്ഞത്. വീട്ടുമുറ്റത്തുണ്ടായിരുന്ന കോണ്‍ക്രീറ്റ് നായ്​ക്കൂട് മണ്ണിടിച്ചിലില്‍ ലക്ഷ്മിയമ്മയുടെ വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഈ സമയം വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൊയോത്ത് ചാലില്‍ പ്രകാശ​ൻെറ നായ്​ക്കൂടാണ് മണ്ണിടിച്ചിലില്‍ വീടിനു മുകളില്‍ പതിച്ചത്. മേല്‍ക്കൂര ഇളകി മുന്നോട്ടു നീങ്ങുകയും അടുക്കളയുടെ മേല്‍ക്കൂര പൂര്‍ണമായും തകരുകയും ചെയ്തു. കൂട്ടിലുണ്ടായിരുന്ന നായ്​ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗം എം. കെ. ഷൈനിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് തകര്‍ന്ന വീട് ടാര്‍പായ ഉപയോഗിച്ച് മൂടി സംരക്ഷിച്ചു. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്​ടം കണക്കാക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. Photo: ലക്ഷ്മിയമ്മയുടെ വീട് തകര്‍ന്ന നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.