നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് കയറി *അപകടം ഒഴിവായി

നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് കയറി *അപകടം ഒഴിവായി ചിത്രം ഇന്നോവ കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക് കയറിയ നിലയിൽ Saji 1വടകര: ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക് കയറി മറിഞ്ഞു. വൻ അപകടം ഒഴിവായി. വീരഞ്ചേരി പാർക്കോ ആശുപത്രിക്ക്​ സമീപം മടത്തിൽ കുനിയിൽ ഹുസൈ​ൻെറ വീട്ടിലേക്കാണ് കാർ കയറിയത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്​കൂട്ടർ അപകടത്തിൽ തകർന്നു. ശബ്​ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കാർ മറിഞ്ഞുകിടക്കുന്നതാണ് കണ്ടത്. കാർ തലകീഴായി മറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ചിത്രംഇന്നോവ കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക് കയറിയനിലയിൽ Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.