മാപ്പിളപ്പാട്ട് സെമിനാറും കലാവിരുന്നും

എളേറ്റിൽ: പന്നൂർ യുവജന സംഘം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നടന്ന മാപ്പിളപ്പാട്ട് സെമിനാർ ഉദ്ഘാടനം വാർഡ് മെംബർ വഹീദ കയ്യളശ്ശേരി നിർവഹിച്ചു. ഗ്രന്ഥശാല സംഘം പ്രസിഡൻറ് പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ വി.പി. അഷ്റഫ് സംസാരിച്ചു. എം.എ. സത്താർ മോഡറേറ്ററായി. ഹസൻ നടിയനാട്, പക്കർ പന്നൂർ, ഇ.കെ.എം. പന്നൂർ, സൗന്ദർ രാജ്, അബൂബക്കർ എളേറ്റിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഗ്രന്ഥശാല സംഘം സെക്രട്ടറി യു.പി. അബ്​ദുസ്സമദ് സ്വാഗതവും നൗഫൽ കണ്ടമ്മാൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.