പി.എം. താജ് അനുസ്മരണം

പി.എം. താജ് അനുസ്മരണം clku mvr 3മാവൂർ: പുരോഗമന കലാസാഹിത്യസംഘം കുന്ദമംഗലം മേഖല കമ്മിറ്റി സംഘടിപ്പിച്ച പി.എം. താജ് അനുസ്മരണം ചലച്ചിത്ര നടൻ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് മാവൂർ വിജയൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം വേങ്ങര, എം. ധർമജൻ, സോമൻ കാരന്തൂർ എന്നിവർ സംസാരിച്ചു. ബാപ്പു വെള്ളിപറമ്പ് 'താജ് ഓർമ' എന്ന മാപ്പിളപ്പാട്ടും സുധാകരൻ ചൂലൂർ രാവുണ്ണി എന്‍റെ ഓർമയിൽ ഏകപാത്ര നാടകവും അവതരിപ്പിച്ചു. മറ്റു കലാപരിപാടികളും നടന്നു. നിസാർ പെരുമണ്ണ നന്ദി പറഞ്ഞു. കലാ സാംസ്കാരിക രാഷ്​ട്രീയ രംഗത്തെ നിരവധി പേർ ഓൺലൈനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.