മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണം-വെൽഫെയർ പാർട്ടി

കോഴിക്കോട്: പാർട്ടി നേതാവി​‍ൻെറ സ്ത്രീപീഡന കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ ഉടൻ രാജിവെക്കണമെന്ന്​ വെൽഫയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്​ലം ചെറുവാടി. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തേണ്ട മന്ത്രി തന്നെ ഇത്തരം കേസുകൾ ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. മന്ത്രിയെ തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയില്ലെങ്കിൽ ശക്തമായ ബഹുജന സമരത്തിന് പാർട്ടി നേതൃത്വം നൽകും. മന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ അറസ്​റ്റുചെയ്ത നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പ്രസ്​താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.