ജനങ്ങൾക്ക് പ്രയാസമില്ലാത്ത രീതിയിൽ കുറ്റ്യാടി ബൈപാസ് നിർമിക്കും -മന്ത്രി

ജനങ്ങൾക്ക് പ്രയാസമില്ലാത്ത രീതിയിൽ കുറ്റ്യാടി ബൈപാസ് നിർമിക്കും -മന്ത്രി Photo: kuttiyadi bypass.jpgകുറ്റ്യാടി ബൈപാസ് നിർമാണപ്രദേശം സന്ദർശിച്ചശേഷം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നുകുറ്റ്യാടി: നാദാപുരം - കുറ്റ്യാടി റോഡുക്കളെ ബന്ധിപ്പികുന്ന ബൈപാസ് നിർമാണം ജനങ്ങൾക്ക് പ്രയാസമില്ലാത്ത രീതിയിൽ നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിപ്രദേശം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 37.96 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. കിഫ്ബിയുടെ സാമ്പത്തികസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണസ്ഥാപനം കേരള റോഡ്‌സ് ആൻഡ്​ ബ്രിഡ്​ജസ് ​െഡവലപ്മൻെറ്​ കോർപറേഷനാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനപാത 54ല്‍ കുറ്റ്യാടി പാലത്തിന് സമീപത്തുനിന്ന്​ തുടങ്ങി നാദാപുരം റോഡായ സംസ്ഥാനപാത 38ല്‍ കടേക്കച്ചാല്‍ ജങ്​ഷനില്‍ അവസാനിക്കുന്നതാണ് പദ്ധതിയുടെ നിര്‍ദിഷ്​ട അലൈന്‍മൻെറ്.പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി കലക്​ടര്‍ കൊയിലാണ്ടി ലാൻഡ്​​ അക്വിസിഷന്‍ സ്‌പെഷല്‍ തഹിസില്‍ദാറെ ലാൻഡ്​​ അക്വിസിഷന്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്. ലാൻഡ്​​ അക്വിസിഷന്‍ വിഭാഗത്തി​ൻെറ സര്‍വേ നടപടികള്‍ തുടരുകയാണ്. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ചന്ദ്രി, വൈസ് പ്രസിഡൻറ്​ മുഹമ്മദ് കക്കട്ടിൽ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഒ.ടി. നഫീസ, വൈസ് പ്രസിഡൻറ്​ ടി.കെ. മോഹൻദാസ്, പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.