പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

കോഴിക്കോട്​: ഇസ്രായേലി സോഫ്റ്റ് വെയർ കമ്പനിയായ പെഗസസുമായി ചേർന്ന് നിയമവിരുദ്ധമായി ഫോൺ ചോർത്തിയ ഭരണകൂട നടപടിയിൽ പ്രതിഷേധിച്ച്​ ഡി.വൈ.എഫ്​.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇന്‍കം ടാക്സ് ഓഫിസിന് മുന്നിൽ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും കോലം കത്തിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ.സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ എല്‍.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. അരുണ്‍, പിങ്കി പ്രമോദ്, എം.എം. സുബീഷ്, ആര്‍. ഷാജി, ഫഹദ്ഖാന്‍ എന്നിവര്‍ പങ്കെടുത്തു. dyfi kolamkathikkal ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തിനെതിരെ കോഴിക്കോട് ഇന്‍ കം ടാക്സ് ഓഫിസിന് മുന്നിൽ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും കോലം കത്തിച്ചു പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.